ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേഅതിരാകെ മായും വിജനതീരമേ ...വീണ തണൽ മരങ്ങളേഉടയുമുള്ളിലെ പാഴ്കുമ്പിളിൽഒരു കുടന്ന നീർ തൂകീടുമോ വാനമേ ...ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേകാണാച്ചുമടുകളാൽ അടി പതറി ചായുകയായ്വേനലിൻ വെയിലെരിയും വീഥിയിൽതീരാതേ വീണ്ടുമീ യാനംഏതോ മറവികളിൽ പതറിടുമാ കാലടികൾവീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾഓ ... ഓ ...ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേആരുടെ പ്രിയമെഴും ഓർമ്മപോൽമൂടുന്നു വീണ്ടുമീ മൗനംതല്ലിൽ കുമിയുകയായ് മിഴിയിൽ പെടാ ചുമടുകളായ്പാതയിൽ ഗതിയറിയാ യാത്രയിൽഎങ്ങാണോ കാവൽമാടംഓ ...ഓ ...