ആകാശം അറിയാതെ

Movie : പരിവാർ (2025)
ആകാശം അറിയാതെ
നീർമുകിലും മഴയും മാറീ
ആരാമം കൊതിയോടെ
പൂന്തളിരും മലരും ചൂടീ
ചുണ്ടോരം പൂക്കുന്നില്ലേ
പണ്ടു നമ്മൾ പാതിയിൽ
മറന്നൊരാ സ്നേഹപല്ലവി
ദൂരേ താരാമേട്ടിൽ നിന്നും
വാത്സല്യം നീട്ടുന്നു ആരോ

പൂങ്കുയിലുകൾ മൂളും
തേന്മാവിൽ ഒരു കളിയൂഞ്ഞാൽ
ആവോളം ആയത്തിൽ
വീണ്ടും ആടാൻ തോന്നുമ്പോൾ
തൊടിമണൽത്തരികളെ വകയവേ കാണും
കാൽപ്പാടിൽക്കൂടി
ബാല്യത്തെ നാം തേടുമ്പോൾ

ദൂരേ താരാമേട്ടിൽ നിന്നും
വാത്സല്യം നീട്ടുന്നു ആരോ

നോവിടവഴി താണ്ടി
ഉൾച്ചൂടിൽ സ്വയമുരുകുമ്പോൾ
കണ്ണീരൊന്നൊപ്പാനായ്
കൈലേസില്ലാതാവുമ്പോൾ

കദനവും കലഹവും
കലരുകിൽപ്പോലും
ആനന്ദമേകും
ബന്ധങ്ങൾ നാം തേടുമ്പോൾ

ആകാശം അറിയാതെ
നീർമുകിലും മഴയും മാറീ
ആരാമം കൊതിയോടെ
പൂന്തളിരും മലരും ചൂടീ
ചുണ്ടോരം പൂക്കുന്നില്ലേ
പണ്ടു നമ്മൾ പാതിയിൽ
മറന്നൊരാ സ്നേഹപല്ലവി
ദൂരേ താരാമേട്ടിൽ നിന്നും
വാത്സല്യം നീട്ടുന്നു ആരോ

ദൂരേ താരാമേട്ടിൽ നിന്നും
വാത്സല്യം നീട്ടുന്നു ആരോ
Full Karaoke വേണോ? Click Here
YouTube PRO
ആകാശം അറിയാതെ | പരിവാർ (2025)
Film:
പരിവാർ (2025)
Music:
ബിജിബാൽ
Lyricist:
സന്തോഷ് വർമ്മ
Singers:
സൂരജ് സന്തോഷ്