അണ്ഡകടാഹം ...അങ്ങടിയിൽ ...ഏറ്റവുമടിയിലുള്ള ഒരണ്ഡകടാഹംഅങ്ങനെ ചെറുതൊന്നുമല്ലഒരു വലിയ ... നിറയെ നിറയെ ഉള്ള ഒന്ന്എന്തുള്ളത്?നിധി!!!പലരുടേയും വേണ്ടതും, വേണ്ടാത്തതും,കിട്ടിയതും, എടുത്തോണ്ട് ഓടിയതുംഅങ്ങനെയങ്ങനെ സർവ്വസമ്പന്നമായഒരണ്ഡകടാഹംമനുഷ്യന്റെ മനസ്സുപോലെ ...എങ്ങനെ?മനസ്സ്!!!നിറമുള്ള നിധി, നിറമില്ലാത്ത നിധിവലുത്, ചെറുത്, പഴയത്, പുതിയത്അങ്ങനെ കോടി കോടി അണ്ഡകടാഹ മനസ്സുകളിൽകോടി കോടി നിധികൾകോടി കോടി നിധികൾആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയുംആരാരും കാണാതീ മണ്ണിൽ പുതഞ്ഞുംആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയുംആരാരും കാണാതീ മണ്ണിൽ പുതഞ്ഞുംകണ്ടവരുണ്ടോ കാഴ്ചയുള്ളവരുണ്ടോഎവടെകണ്ടാൽ പിടി കിട്ടാത്തത്ചവറെന്ന് പറയുന്നവരേ ഉള്ളൂനിധിയേത് ചവറേത് എന്നറിയാത്തകണ്ണുപൊട്ടന്മാരെവന്നൊന്ന് നോക്കണേഈ അണ്ഡകടാഹംആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയുംആരാരും കാണാതീ മണ്ണിൽ പുതഞ്ഞുംആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയുംആരാരും കാണാതീ മണ്ണിൽ പുതഞ്ഞും