ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ ബംഗീഷ കുതിപ്പൊത്ത പുതുപുതമാ ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ ബംഗീഷ കുതിപ്പൊത്ത പുതുപുതമാ അജ്ജപ്പാമട മാണിക്യക്കല്ലാളേ ഇങ്ങള് ഞമ്മളെ പെങ്ങളെ മക്കളും തിങ്ങിവിളങ്ങി ഒരുങ്ങണ മംഗലം
എജ്ജാതി കുളിരിട്ട് കരളുള്ളം തുടികൊട്ടാൻ എമ്പാടുമലങ്കാര പൊലിവുകളാ - ആഹാ കജ്ജാലക്കൊടി നീളെ ചെത്തേയിപ്പടി തൊട്ട് കണ്ണഞ്ചും പലവർണ്ണപ്പാനീസുകൾ മത്താറണച്ചെപ്പിൽ സ്വരലോകം വിരിയിക്കും മനമുണരും കുരുനിര പെൺ കൈകളിൽ മൈലാഞ്ചിക്കൊത്ത് കോലായിപ്പടപ്പുറം പന്തലുവട്ടം പുരുഷാരം സഭനിറയും ചിരിപടരും കാരുണ മുറുക്കാനൊത്ത് നാലും കൂട്ടി മുറുക്കി മുറുക്കി രസിത്തവർ വട്ടം കൂടി പ്പാട്ടുകൾ കെട്ടിപ്പാടി അവർ പാടി ഞമ്മളും പാടി നിങ്ങളും പാടി ഹോയ് ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ ബംഗീഷ കുതിപ്പൊത്ത പുതുപുതമാ ബല്ലാത്തൊരുതൃപ്പത്തിൻ കുതുകുലമാ ബംഗീഷ കുതിപ്പൊത്ത പുതുപുതമാ അജ്ജപ്പാമട മാണിക്യക്കല്ലാളേ ഇങ്ങള് ഞമ്മളെ പെങ്ങളെ മക്കളും തിങ്ങിവിളങ്ങി ഒരുങ്ങണ മംഗലം