അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളിഅമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടുംഅമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോതാരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളംവാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...പൊന്നേ തളരാതേ ഓമൽച്ചിരിയോടേകൊഞ്ചി കളിയാടി വളര് ... വളര് ...ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...ആ ... ഏ ....നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽകൈവിരൽ പിടിക്കുവാൻ കൂടെയാരിനിആ ... ആ ...എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾതൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരുംമൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരുംനീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളംവാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...പൊന്നേ തളരാതേ ഓമൽച്ചിരിയോടേകൊഞ്ചി കളിയാടി വളര് ... വളര് ...ഉയർന്നു വാ ... ഉയർന്നു വാ ...തടകളെ നീ ഉടച്ചു വാഉയർന്നു വാ ... ഉയർന്നു വാ ...ഉലകിനെ നീ ജയിച്ചു വാ