അസ്റയേൽ

Movie : L2 എമ്പുരാൻ (2025)
ഈ ശീയോളിൻ ധീരാ
തീ ആളുന്ന ദേവാ
തമോലോകധാര വാഴും ഷെഹൻഷാ
നീ തന്നെ നീ തന്നെയോ !
പാരാകെ ചാറും നീയ്യത്തിൻ ചോര
നിരന്തരമായി വാനം തുളയ്ക്കും
തോക്കിന്റെ കാഞ്ചി ഏതോ..
ഏലോഹിം തന്റെ  പകയോടെ നിന്റെ
ഖിയാമ കുതിപ്പിൻ പഥം മൂടുമോ
വീറോടെ വെല്ലും വിരാടസ്വരൂപം
കിരാത സലാറായ് കളം മായ്ക്കുമോ
'അസ്റയേൽ'.. അസ്റയേൽ..
നീയേ നീയേ ഖലീഫ പോറ്റും വരം താ
ജ്ഞാനത്തിൻ കനിയേ ബലം താ..
അസ്റയേൽ.. അസ്റയേൽ..
നീയേ നീയേ ഗെഹെന്ന
കാക്കുന്ന ബാദ്‌ഷാ തേടുന്നു നിന്നെ കരം താ..

ഈ രാവിൻ തലൈവാ
തീരാ നിൻ ഗാഥ
സ്വർഗാധികാരം തേടാത്ത താരം
നീ തന്നെ നീ തന്നെയോ
ദൈവങ്ങൾ നിന്റെ ദുർഗങ്ങൾ കണ്ടേ
വിഘാതശമാലായ് കര താണ്ടുമോ
നീറായ് ജനിക്കും നീ നാൾ മരിക്കും
വിശാപതുരുത്തായ് ഇവിടം മാറുമോ
അസ്റയേൽ.. അസ്റയേൽ..
നീയേ നീയേ ഖലീഫ
പോറ്റും വരം താ,  ജ്ഞാനത്തിൻ കനിയേ ബലം താ..
അസ്റയേൽ.. അസ്റയേൽ..
നീയേ നീയേ ഗെഹെന്ന
കാക്കുന്ന ബാദ്‌ഷാ തേടുന്നു നിന്നെ കരം താ..
Full Karaoke വേണോ? Click Here
YouTube PRO
അസ്റയേൽ | L2 എമ്പുരാൻ (2025)
Film:
L2 എമ്പുരാൻ (2025)
Music:
ദീപക് ദേവ്
Lyricist:
മുരളി ഗോപി
Singers:
ഉഷാ ഉതുപ്പ്