ചങ്കുരിച്ചാല്

Movie : സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ (2024)
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്
തോലുരിച്ചാല് മേലുരിച്ചാല്
പ്രേമിയല്ലാതാര് ... പ്രേമമല്ലാതെന്ത്
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്

മോഹിയാണ് ദാഹിയാണ് വലിഞ്ഞ മരുവാണ്
മോഹിയാണ് ദാഹിയാണ് വലിഞ്ഞ മരുവാണ്
കാമിയാണ് കേമിയാണ് തുളച്ചൊരമ്പാണ്
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്

മാഞ്ചെനപ്പൊള്ള് പോലെ നീറലുണ്ട് നേരാണ്
നീറുകേറി പ്രാന്തെടുത്ത് പാച്ചിലുണ്ട് ദൂരായി
ഉച്ചനേരത്താലോചനയുടെ ഉച്ചിയിലാണോര്
ഉച്ചനേരത്താലോചനയുടെ ഉച്ചിയിലാണോര്
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്

തൊണ്ടവറ്റി ചുരുണ്ടുരുണ്ട് ഇണ്ടലോണ്ട് രണ്ടാവും
പ്രേമമുള്ള് കാടാകും കാറ്റിലോ വഴി തെറ്റീടും
പാതി ജീവനും കൊണ്ട് പരുന്ത് പാറിടും നീയില്ലെങ്കിൽ
പാതി ജീവനും കൊണ്ട് പരുന്ത് പാറിടും നീയില്ലെങ്കിൽ
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്

ചുണ്ടിലാണ്ട് പോവാണ്ട് ചൂട്ട് കെട്ട് പോയാല്
ഉള്ളിലുള്ള തീക്കോല് കത്തുവാനോരൂത്
തീ വിരിപ്പിലാളാണ്ട് പൂവിരിപ്പൂ പോലാള്
ചിന്തയാണ്ടുറങ്ങാന് ഉള്ളിലുണ്ടുമിക്കനല്
Full Karaoke വേണോ? Click Here
YouTube PRO
ചങ്കുരിച്ചാല് | സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ (2024)
Film:
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ (2024)
Music:
ഡോൺ വിൻസന്റ്
Lyricist:
വൈശാഖ് സുഗുണൻ
Singers:
അലോഷി ആഡംസ്