ദൂരത്ത് ദൂരത്ത്ഒരു കായൽ തീരത്ത്മന്ദാരം പൂക്കാറായെന്ന്......എല്ലാരും കാണണ സ്വപ്നം നേരായി-ത്തീരണ നേരം ആ മുറ്റത്തെത്താറായെന്ന്....കരിമേഘം പതിയേ വഴിമാറി, പുതു-വെട്ടം പിറകേ വരവായി..നാടാകെ ആടിപ്പാടി കൂടാനായ് വൈകില്ലെന്ന്...കാതോരം പാടീ താരാണ്....?നീരാഴിക്കാറ്റേ....നീയല്ലാതാരാണാരാണ്.... (2)പച്ചപ്പട്ടാട ചാർത്തുന്ന തുരുത്തിനുള്ളിൽനാടുചുറ്റുന്ന തേരോടുമോ..എണ്ണ വറ്റാത്ത തീരത്തെ വിളക്കുമാടംകണ്ണ് നട്ടോണ്ട് നിൽക്കുന്നുണ്ടേ....നിന്റെ പാട്ടിന്റെ ശീലിന്ന് കേൾക്കുമ്പോൾഉള്ള് വല്ലാതെ തുള്ളുന്നുണ്ടേഅക്കിഴക്കേ കുന്നിലൂടെ...അന്തിപൂക്കും ദിക്കിലൂടെഇനി എപ്പോ വേണേൽ വന്നുചേരാം നല്ലകാലം ഇക്കരയ്ക്കെന്ന്...കാതോരം പാടീതാരാണ്നീരാഴിക്കാറ്റേ നീയല്ലാതാരാണാരാണ്. (2)(ദൂരത്ത് ദൂരത്ത്)..