ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേതോരെത്തോരെ തൂമഴ പെയ്യുന്ന ചേലേ..നീലാമ്പൽ മിഴികൾ നീർത്തുംകാട്ടാറിൻ നടുവിൽ നിൽക്കാംകാതോടു കവിത മൂളും കാടും.നെഞ്ചാകെ കുളിര് തൂവുംകാറ്റിന്റെ വിരല് കോർക്കേകാണാത്ത കനി തിരഞ്ഞേ പോകാംമഞ്ഞിൽ നനഞ്ഞൊരുചെമ്പക പൂവ് തരാം.മെല്ലെ നെഞ്ചിലൊരു ചെറുചുംബന ചൂട് തരാം.ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേതോരെത്തോരെ തൂമഴ പെയ്യുന്ന ചേലേ..പുഞ്ചിരി വിരിയും കാറ്റിൽ താലോലംപാരാകെ തേടുന്നേ നീഹാരം നിന്നെകൊഞ്ചല് കുറുകും ആറ്റിൻ കല്ലോലംതോരാതെ മൂടുന്നേ മെയ്യാകെ പയ്യേ.ഏലമലക്കാടോ ദൂരേ..ചോലമയിൽ ചേലോ മേലേ,കോടമഞ്ഞിലൂടെ മൂളി പാടുന്നുണ്ടേ.മേഘമലമേടോ ദൂരെചോലക്കലമാനോ ചാരേ,മാനത്തൂടെ പായും തേരേ കാണുന്നുണ്ടോകുഞ്ഞോള ചുരുളു കോതിചെമ്മാന കനലു തേവിചില്ലോടമൊഴുകിടുന്നെ മേലേ..കുന്നോളം കനവ് കണ്ടേപൊന്നാട ചിറകു തീർത്തെമായാത്ത മധുരമേ നീ പോകെ.അന്തി വെയിലിലെ നൊമ്പര ചോപ്പകലെനെഞ്ചിൽ വിങ്ങുമൊരു കഥ മഞ്ഞിൽ പെയ്തൊഴിയെദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേതോരെത്തോരെ തൂമഴ പെയ്യുന്ന ചേലേ..