ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാംഒരു പുതു മനസ്സായി നാം ഇതുവഴിയേഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാംഒരു മുകിൽ പോലെ നാം ഇതുവഴിയേപല കണമായ് ഒരു മനമായ് കനവുകളായ്ഇനി ദൂരെ ദൂരെ വാനവില്ലിൻ ഇതളുകളായ്കാലങ്ങളായ് ഈ നെഞ്ചിലായ്മോഹങ്ങൾ തൻ സംഗീതമായ്ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാംഒരു പുതു മനസ്സായി നാം ഇതുവഴിയേഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാംഒരു മുകിൽ പോലെ നാം ഇതുവഴിയേഓ ... ഓ ... ഓ ...മിന്നിമിന്നി മേലെമേലെ ചില്ലുമേഘ-മേറി വന്ന ചെറുതാരമാകും ... താരമാകുംകണിവിരൽ തലോടി മെല്ലെതമ്മിലൊന്നു കണ്ണു ചിമ്മുമൊരു സ്നേഹമാകുംനറുസ്നേഹമാകുംവെൺചിറകിൻ കുടയായ് നീതുണയായ് വരവായ് കൈത്തണലായ്കാലങ്ങളായ് ... ഈ നെഞ്ചിലായ്മോഹങ്ങൾ തൻ സംഗീതമായ്ഈ ലോകമെങ്ങും നീളുന്ന പടവുകളേറിടാം താണ്ടിടാംഒരു പുതു മനസ്സായി നാം ഇതുവഴിയേഈ നീലവാനിൽ ചേരുന്ന അതിരുകൾ തേടിടാം പോയിടാംഒരു മുകിൽ പോലെ നാം ഇതുവഴിയേപല കണമായ് ഒരു മനമായ് കനവുകളായ്ഇനി ദൂരെ ദൂരെ വാനവില്ലിൻ ഇതളുകളായ്കാലങ്ങളായ് ഈ നെഞ്ചിലായ്മോഹങ്ങൾ തൻ സംഗീതമായ്കാലങ്ങളായ് ഈ നെഞ്ചിലായ്മോഹങ്ങൾ തൻ സംഗീതമായ്