എന്താണെന്നറിയില്ല

Movie : പരിവാർ (2025)
എന്താണെന്നറിയില്ല ചോരയിലെനിക്കിപ്പം
പഞ്ചാരേടളവെന്നും കൂടണുണ്ട്
കണ്ണാലെ നീ തരും മിട്ടായി തിന്നിട്ടോ
കനവിന്റെ രസഗുള തിന്നിട്ടോ

എപ്പോഴും കളി വേണ്ട, ആവണ പോലെന്നെ
കിട്ടുമ്പോളെല്ലാം നീ കൊല്ലണൊണ്ട്
വല്ലോരും കണ്ടെന്നാൽ എന്താവും ചിന്തിച്ചോ
കിണ്ടാണ്ടക്കളി നിർത്താൻ നോക്കിക്കോ

നാഴികയ്ക്ക് നൂറുവട്ടം നിന്റെ പേർ വിളിച്ചണച്ച്
നെഞ്ചിലൊള്ള പൈങ്കിളിയ്ക്ക് തൊണ്ടക്കേട്

എന്നെയിട്ടിപ്പടി എന്താണീ പന്തടി
ഞാനൊരു പാവത്തി പാൽക്കുരുവി
കോപിച്ചാൽ ഞാൻ പക്ഷേ കുത്തുസൂചി

എന്താണെന്നറിയില്ല ചോരയിലെനിക്കിപ്പം
പഞ്ചാരേടളവെന്നും കൂടണുണ്ട്
വല്ലോരും കണ്ടെന്നാൽ എന്താവും ചിന്തിച്ചോ
കിണ്ടാണ്ടക്കളി നിർത്താൻ നോക്കിക്കോ

ആന്തലുണ്ട് നെഞ്ചിൽ, പക്ഷേ
രാത്രിയൊന്ന് കൂട്ടിമുട്ടാൻ
എത്ര വട്ടം ഞാനിരുന്നു റാന്തൽ കാട്ടി
മുത്തത്തിൻ മുന്തിരിപ്പൂ
കോർത്തിട്ടൊത്തിരി
മാലകളാലെന്നെ ആകെ മൂടീ
നീയെന്നെ പ്രേമപ്പിരാന്തിയാക്കി

എന്താണെന്നറിയില്ല ചോരയിലെനിക്കിപ്പം
പഞ്ചാരേടളവെന്നും കൂടണുണ്ട്
കണ്ണാലെ നീ തരും മിട്ടായി തിന്നിട്ടോ
കനവിന്റെ രസഗുള തിന്നിട്ടോ

എപ്പോഴും കളി വേണ്ട, ആവണ പോലെന്നെ
കിട്ടുമ്പോളെല്ലാം നീ കൊല്ലണൊണ്ട്
വല്ലോരും കണ്ടെന്നാൽ എന്താവും ചിന്തിച്ചോ
കിണ്ടാണ്ടക്കളി നിർത്താൻ നോക്കിക്കോ
Full Karaoke വേണോ? Click Here
YouTube PRO
എന്താണെന്നറിയില്ല | പരിവാർ (2025)
Film:
പരിവാർ (2025)
Music:
ബിജിബാൽ
Lyricist:
സന്തോഷ് വർമ്മ
Singers:
ബിജിബാൽ സംഗീത ശ്രീകാന്ത്