ഏയ് ബനാനേ

Movie : വാഴ (2024)
ലാലാലാ ... ലാലാലാ ...
തേരാ മേരാ ജീവൻ
ഏതോ കാലക്കേടിൽ ആണോ
ലോലാ വായോ പോകാം
ലോകം കാണാം തേരാപാരാ

ഞെട്ടി ഹൃദയം പൊട്ടി
വഴിയും തെറ്റി ഇവിടെത്തീ
സിറ്റി നടുവിൽ ചുറ്റീ
അടിയും പൊട്ടി പണി കിട്ടീ

ഏയ് ബനാനേ ഒരു പൂ തരാമോ
ഏയ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരണ്ടേ
ആളിരുന്നാൽ കയ്യിൽ കായ് വരണ്ടേ

മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ
പിന്നാലെ ഞാൻ വന്നാലുമേ

മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ

പെണ്ണേ ഉള്ളിൽ എന്താ കല്ലോ?
മുള്ളോ? തീയോ?
പൊന്നേ എല്ലാം പോയേ നിന്നേ
തെക്കും നോക്കി
വരാം തിരികെ പോകാം
കഴിവില്ലാതെ കഴിയില്ല
ഇല്ലാ തിരികെ ഇല്ലാ
കഴിയില്ലാതെ വരികില്ല

എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാലാ
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാലാ

അടങ്കമച്ചടക്ല്ലംഘനത്തിൽ കുറ്റവാളി
അലമ്പു വിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തു നൻപനുണ്ട് കാവലായി ചങ്കു കാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ

ലാലാലാ ... ലാലാലാ ...

കരളിൽ ഏറാൻ മോഹം തോന്നുന്നേ, പോരുന്നോ
മലരും തളിരും കുളിരും ആവോളം കൂടുന്നോ

വരാം തിരികെ പോകാം
കഴിവില്ലാതെ കഴിയില്ല
ഇല്ലാ തിരികെ ഇല്ലാ
കഴിയില്ലാതെ വരികില്ല

എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാലാ
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാലാ

ഏയ് ബനാനേ ഒരു പൂ തരാമോ
ഏയ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരണ്ടേ
ആളിരുന്നാൽ കയ്യിൽ കായ് വരണ്ടേ

മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ
പിന്നാലെ ഞാൻ വന്നാലുമേ

മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ

ലാലാലാ ... ലാലാലാ ...
Full Karaoke വേണോ? Click Here
YouTube PRO
ഏയ് ബനാനേ | വാഴ (2024)
Film:
വാഴ (2024)
Music:
ഇലക്രോണിക് കിളി
Lyricist:
വിനായക് ശശികുമാർ
Singers:
ഇലക്രോണിക് കിളി