ഹല്ലേലൂയാ

Movie : നുണക്കുഴി (2024)
ഉള്ളം പൊള്ളും ചൂടോ ആളിക്കത്തുന്നേ
കള്ളം ചൊല്ലും നാവോ പൊല്ലാപ്പാവുന്നേ

ശാപം സഹിക്കാൻ വയ്യ കർത്താവേ
പാപം പൊറുക്ക് കൈ വിടാതെന്നേ

ഹല്ലേലൂയാ ... ഹല്ലേലൂയാ ...
ഹല്ലേലൂയാ ... ഹല്ലേലൂയാ ...

സാത്താനുണ്ടേ പിന്നിൽ മുന്നോട്ടോടുന്നേ
ചോരുന്നുണ്ടേ വീര്യം ധൈര്യം നൽകേണേ
ഊരാക്കുടുക്കിൽ കാലിടും കൂട്ടം
താൻ താൻ ഇഒരിക്കും കൊമ്പു വെട്ടുന്നേ

ഹല്ലേലൂയാ ... ഹല്ലേലൂയാ ...
ഹല്ലേലൂയാ ... ഹല്ലേലൂയാ ...

മാന്യന്മാരെ മുന്നിൽ വന്നു ലജ്ജിച്ചോടാൻ ദിനം
ആട്ടിൻ തോലും ഈ കാട്ടിൽ പാറും
കാണും ചെന്നായ് മുഖം
മൂടും ഇരുട്ടിൽ വീണിടും വെട്ടം
നാളെ പുലർന്നാൽ ജീവിതം ദുഃഖം

ഹല്ലേലൂയാ ... ഹല്ലേലൂയാ ...
ഹല്ലേലൂയാ ... ഹല്ലേലൂയാ ...

ഹല്ലേലൂയാ ... ഹല്ലേലൂയാ ...
ഹല്ലേലൂയാ ... ഹല്ലേലൂയാ ...
Full Karaoke വേണോ? Click Here
YouTube PRO
ഹല്ലേലൂയാ | നുണക്കുഴി (2024)
Film:
നുണക്കുഴി (2024)
Music:
ജയ് ഉണ്ണിത്താൻ
Lyricist:
വിനായക് ശശികുമാർ
Singers:
രജത് പ്രകാശ് സനു പി എസ്