കൊതി കാരമുള്ളായി പിന്നെ കടന്നലായി വിധി വേറെയൊന്നായി പിന്നെ കടച്ചിലായി
ആവേശം കൊള്ളുന്ന മോഹികളെ ആവോളം നൊന്തുള്ള മാനസരെ കൊണ്ടോകാനായുള്ളോരു വാഹനമേ തന്നാലേയടങ്ങാത്തൊരാഗ്രഹമേ
മേലെ മിന്നും താരം പൊന്നാണോന്ന് നേരിൽ ചെന്ന് നോക്കാനായ് നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും വേരിൽ നിന്നും പോന്നെന്നാലും മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം