കാറ്റിലാടി

Movie : റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
കാറ്റിലാടി നേർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
കാറ്റിലാടി നേർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ

മഴയിൽ മലരിൽ മിഴിനീരിതളിൽ
മഴയിൽ മലരിൽ മിഴിനീരിതളിൽ
സ്നേഹമധുരമായി തെളിയുമാ
അമര ദീപമേ
സ്നേഹമധുരമായി തെളിയുമാ
അമര ദീപമേ

കാറ്റിലാടി നേർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
കാറ്റിലാടി നേർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ

ഓഹോ ... ഓ...
ആകാശപ്പൂവനി നീളെ വാരിവിതറിയില്ലേ
ആകാശപ്പൂവനി നീളെ വാരിവിതറിയില്ലേ
നിറങ്ങളായും സുഗന്ധമായും പുഞ്ചിരി തൂകില്ലേ
നിറങ്ങളായും സുഗന്ധമായും പുഞ്ചിരി തൂകില്ലേ
ആ നീലക്കടലിലാകെ ഒഴുകിയലയവേ
ആ നീലക്കടലിലാകെ ഒഴുകിയലയവേ
കവിതയായി കനവിലേറി തീരത്തണയുകില്ലേ
കവിതയായി കനവിലേറി തീരത്തണയുകില്ലേ
രാവു മാഞ്ഞുപോകും മിഴിജാലകം തുറക്കും
മനസ്സു മായ തീർക്കും മഴവില്ല് പൂത്തുനിൽക്കും

സ്നേഹമധുരമായി തെളിയുമാ
അമര ദീപമേ
സ്നേഹമധുരമായി തെളിയുമാ
അമര ദീപമേ

കാറ്റിലാടി നേർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
Full Karaoke വേണോ? Click Here
YouTube PRO
കാറ്റിലാടി | റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
Film:
റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
Music:
ഷാൻ റഹ്മാൻ
Lyricist:
ഡോ ഇക്ബാൽ കുറ്റിപ്പുറം
Singers:
അനഘ സദൻ