കഥ തുടരും

Movie : തുടരും (2025)
ആ ...

മിഴിയോരം നനയുകയോ
മനമെങ്ങോ ഒഴുകുകയോ
ഒരു കൂട്ടം കഥകളുമായ്
ഇളംകാറ്റിൽ ഇടവഴിയിൽ
ഒരുകാലം തിരികെ വരും
ചെറുതൂവൽച്ചിരി പകരും
തലോടും താനേ കഥ തുടരും

മിഴിയോരം നനയുകയോ
മനമെങ്ങോ ഒഴുകുകയോ

കരുതലായ് കണ്ണിലലിവുമായ്
വന്നുവോ അരികെ
മഴനിലാത്തിങ്കളുയിരുപോൽ
ചേർന്നുവോ അകമേ

വാനവില്ല് നീയേ മനമുകിൽ മേലേ
താരകംപോൽ കണ്മണികൾ
നാം നടന്ന കാലം അതിശയജാലം
പലവഴിയേറുകയേ
കനലു തൂവും വേനൽ മധുരമാകുന്നേ
ദൂരം തേടിടുന്നേ

മിഴിയോരം നനയുകയോ
മനമെങ്ങോ ഒഴുകുകയോ

നേരോർമ്മകൾ തേനോർമ്മകൾ
മായാതെയെൻ നെഞ്ചോരമേ
നേരോർമ്മകൾ തേനോർമ്മകൾ
കണ്ണീരിലും പൊൻനാളമായ്
Full Karaoke വേണോ? Click Here
YouTube PRO
കഥ തുടരും | തുടരും (2025)
Film:
തുടരും (2025)
Music:
ജേക്സ് ബിജോയ്
Lyricist:
ബി കെ ഹരിനാരായണൻ
Singers:
ഹരിഹരൻ ഗോകുൽ ഗോപകുമാർ