കരയ്ക്കെന്നെ തനിച്ചാക്കിട്ട്തിരക്കോളിലേക്കു പോയോനേഇടയ്ക്കോരോ ന്ലാവു പാളുമ്പംനിനയ്ക്കും ഞാൻ നിൻ്റെ പായെന്ന്കടലേഴും ചുറ്റിയെത്തുംവൻകരക്കാറ്റേവഴിക്കെങ്ങാൻ കണ്ടുവോ നീഎൻ മരയ്ക്കാനെ?കരൾ നൊന്ത് കാറ്റലറുംപാട്ടു കേൾക്കുമ്പംതലതല്ലിക്കരയല്ലേനാട്ടുതെങ്ങോളേകരയ്ക്കെന്നെ തനിച്ചാക്കിട്ട്തിരക്കോളിലേക്കു പോയോനേകരയ്ക്കെന്നെ തനിച്ചാക്കിട്ട് ...ഊരിനെന്നെ കാവൽ നിർത്തിച്ച്ആദംമല തേടിപ്പോയോനേതൂനിലാ ന/ങ്കൂരമിട്ടിട്ടുംപായമരത്തില്ല നീ സ്രാങ്കേഹാദിയുടെ ബീവി ഞാനി-ന്നൂരുകാക്കുന്നോൾഓര് പോയ ചാലിലോർമ്മ -ത്തോണിയോട്ടുന്നോൾആദമിന്ന് ഹവ്വ പോലെഭൂമി പോറ്റുന്നോൾആണിപോയ പാമരത്തിൻവാരിയെല്ലായോൾകരയ്ക്കെന്നെ തനിച്ചാക്കിട്ട്തിരക്കോളിലേക്കു പോയോനേകരയ്ക്കെന്നെ തനിച്ചാക്കിട്ട് ...