കരയാൻ മറന്നു നിന്നോ

Movie : പ്രണയ വിലാസം (2023)
കരയാൻ മറന്നു നിന്നോ ഞൊടിനേരമെന്തിനോ
ശരമേറ്റു താഴെ വീണോ ശലഭങ്ങൾ നെഞ്ചിലായ്
മനസ്സിൻ പകൽവാനിലായ് ചിരിതൂകിടും സിന്ദൂരമേ
ഇരുൾ പൂകയോ

വിരലാലെ വീണ്ടും തഴുകാതെ
വിടയെന്ന വാക്കും പറയാതെ
ഒരു ചുംബനത്തിൽ അലിയാതെ
അകലുന്നതെന്തേ അറിയാതെ

ഇടനെഞ്ചിനുള്ളിൽ കരുതാനായി
ഇനിയേതുമില്ലേ പകരാനായി
ഇനിയില്ല നീയെന്നറിയാനായി
ഇനിഉയെത്രകാലം കഴിയേണം

തളരുന്ന പാവം ഹൃദയങ്ങളെല്ലാം
ചിതയെന്നപോലെ നീറുന്നോ
മനസ്സിൻ പകൽവാനിലായ് ചിരിതൂകിടും സിന്ദൂരമേ
ഇരുൾ പൂകയോ

കരയാൻ മറന്നു നിന്നോ ഞൊടിനേരമെന്തിനോ
ശരമേറ്റു താഴെ വീണോ ശലഭങ്ങൾ നെഞ്ചിലായ്
മനസ്സിൻ പകൽവാനിലായ് ചിരിതൂകിടും സിന്ദൂരമേ
ഇരുൾ പൂകയോ
Full Karaoke വേണോ? Click Here
YouTube PRO
കരയാൻ മറന്നു നിന്നോ | പ്രണയ വിലാസം (2023)
Film:
പ്രണയ വിലാസം (2023)
Music:
ഷാൻ റഹ്മാൻ
Lyricist:
മനു മൻജിത്ത്
Singers:
ജി വേണുഗോപാൽ