കൊന്നടീ പെണ്ണേ

Movie : നദികളിൽ സുന്ദരി യമുന (2023)
ആ ... ആ ... ആ ...

കൊന്നടീ പെണ്ണേ എന്നെ നീ കൊന്നടീ പെണ്ണേ
കണ്ണീരിൻ ആഴക്കടലിൽ ഹൃദയം മുക്കിക്കളഞ്ഞേ
കൊന്നടീ പെണ്ണേ എന്നെ നീ കൊന്നടീ പെണ്ണേ
കണ്ണീരിൻ ആഴക്കടലിൽ ഹൃദയം മുക്കിക്കളഞ്ഞേ

ആ ... ആ ... ആ ...

പൂങ്കനവെല്ലാം വടിയാൽ തച്ചുടച്ചോളേ
ചതിയാൽ ചിതയൊരുക്കി ചിരിച്ചോ എന്നെയെരിച്ച്
പൂങ്കനവെല്ലാം വടിയാൽ തച്ചുടച്ചോളേ
ചതിയാൽ ചിതയൊരുക്കി ചിരിച്ചോ എന്നെയെരിച്ച്

ആ ... ആ ... ആ ...

തങ്കനിലാവായ് ചങ്കില് കേറിയ മങ്കേ
തിളയ്ക്കും സങ്കടമേകീ കരളിൽ ചെങ്കനലാളീ
ചുംബനമേൽക്കാൻ ചുണ്ടുകൾ വിണ്ടുവരണ്ടേ
കണ്ണിലും കൂരിരുട്ടേകീ കൈകളിൽ ചങ്ങലപ്പൂട്ടായ്
എന്നെ നിനക്കായ് വെറുതെ തന്നതെൻ കുറ്റം
പിഴവാണെന്നറിയുന്നേൻ പഴികൾ ഏറ്റുവാങ്ങുന്നേൻ
ഏറ്റമൊടുക്കം തനിയേ തോറ്റുമടക്കം
വിധിയാണെന്റെയടക്കം അതിനോ നിന്റെ തിടുക്കം

ആ ... ആ ... ആ ...
Full Karaoke വേണോ? Click Here
YouTube PRO
കൊന്നടീ പെണ്ണേ | നദികളിൽ സുന്ദരി യമുന (2023)
Film:
നദികളിൽ സുന്ദരി യമുന (2023)
Music:
അരുൺ മുരളീധരൻ
Lyricist:
മനു മൻജിത്ത്
Singers:
ധ്യാൻ ശ്രീനിവാസൻ