ലല്ലലം ചൊല്ലും

Movie : എന്റെ പ്രിയതമന് (2024)
ഉം.. ഉം ഉം..ആ..ആ..ആ..
ലല്ലലം ചൊല്ലും പൂങ്കാറ്റേ
തന്നനം ചുറ്റും പൂമ്പാറ്റേ
സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
മുത്തവും കൊണ്ട് വന്നെങ്കിൽ..
എന്റെ നൃത്തവും കണ്ട് നിന്നെങ്കിൽ..(2)

നീയെന്നെ കണ്ടാൽ മോഹിക്കും
നീലമിഴികളിൽ ചുംബിയ്ക്കും..(2)
നീലക്കൊടുവേലി പൂ ചോദിച്ചാലും
നീലമലയോടെ കൊണ്ടുപോരും
ഗാനം നിന്നെ ഗന്ധർവ്വനാക്കും
കാവിന്റെ രോമാഞ്ചമാക്കും

ലല്ലലം ചൊല്ലും പൂങ്കാറ്റേ
തന്നനം ചുറ്റും പൂമ്പാറ്റേ
സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
മുത്തവും കൊണ്ട് വന്നെങ്കിൽ..
എന്റെ നൃത്തവും കണ്ട് നിന്നെങ്കിൽ..

കാടെന്നെ കണ്ടാൽ പൂ വെയ്ക്കും
ചേല മുളകളിൽ ബന്ധിയ്ക്കും..(2)
ഈറക്കിളിക്കൂടിൽ പാടാമെന്നാലും
ഈണമറിയാതെ വണ്ട് മൂളും
രാഗം നിന്നെ രാപ്പാടിയാക്കും
രാവിന്റെ രോമാഞ്ചമാക്കും..

ലല്ലലം ചൊല്ലും പൂങ്കാറ്റേ
തന്നനം ചുറ്റും പൂമ്പാറ്റേ
സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
മുത്തവും കൊണ്ട് വന്നെങ്കിൽ..
എന്റെ നൃത്തവും കണ്ട് നിന്നെങ്കിൽ..
Full Karaoke വേണോ? Click Here
YouTube PRO
ലല്ലലം ചൊല്ലും | എന്റെ പ്രിയതമന് (2024)
Film:
എന്റെ പ്രിയതമന് (2024)
Music:
ആൽബർട്ട് വിജയൻ
Lyricist:
ഡോ. സദാശിവൻ
Singers:
എസ് ജാനകി