മാരന്റെ പെണ്ണല്ലേ

Movie : ജേർണി ഓഫ് ലവ് 18+ (2023)
മാരന്റെ പെണ്ണല്ലേ മാരിപ്പൂഇ ചേലല്ലേ
തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ
കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ

മേലേ മേലേ മുല്ലപ്പൂവായ്
താരാകാശം പൂവേകുന്നേ
വന്നേ വന്നേ തേരിൽ വന്നേ
നിന്നേ നിന്നേം കൊണ്ടേ പോകാൻ
ചേലായവൾ പാട്ടായവൾ
നീഹാരമായ് പൂമാലകൾ
കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്

കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ

പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ
പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ പഞ്ചാരനാൾ

കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ കല്യാണനാൾ
Full Karaoke വേണോ? Click Here
YouTube PRO
മാരന്റെ പെണ്ണല്ലേ | ജേർണി ഓഫ് ലവ് 18+ (2023)
Film:
ജേർണി ഓഫ് ലവ് 18+ (2023)
Music:
ക്രിസ്റ്റോ സേവിയർ
Lyricist:
വൈശാഖ് സുഗുണൻ
Singers:
യോഗി ശേഖർ