മധുരമൂറുന്ന സായന്തനത്തിൽ വിധുരരായ് നിന്നു നാം വഴിയിൽ വാനം മറന്നിട്ട വെയിലും പതിയെ മായുന്നിതാ നോവിൻ നെടും കടൽ കടന്നു പോകയാണു നീ (2)
ചോരാതെ ഈ കൈക്കുമ്പിളിൽ നാം കോരിയ വെൺചന്ദ്രിക നേർത്ത വിരലുകൾ തെല്ലു വിടർന്നാൽ വാർന്നൊലിക്കുകയായി ഇരുട്ടിൽ ഈ ജലാശയമാകെ നിലാവിൻ നീരു കലർന്നു പരന്നു സുഗന്ധം ആ നറും പൊയ്കയിൽ പെയ്തു നാം തനിയെ (നോവിൻ)
ദൂരേയ്ക്കു നീ പോയാലുമെൻ സങ്കല്പമാം പൂന്തോപ്പിൽ ഞാൻ നീ വരുന്ന വഴികളിലെല്ലാം കാത്തു നിൽക്കും മേഘമാകും നിൻ മുടിയിഴകളിൽ വീണു തമ്മിൽ വേർപെടുന്ന തുള്ളികളാകും ആർദ്രമായ് നിൻ നെറ്റിയിൽ ചേർന്നി- റ്റിടും നനവാകും (നോവിൻ)