മാമല മേലെ ഒരു കൈലേസുപോലെ മാരിവില്ലാരോ നീർത്തിവിണ്ണറിയാതെ മുകിൽ പെണ്ണാളെറിഞ്ഞോ കണ്ണിലെ ഈറൻതോർത്തി..തരാം തങ്ങാനിടം ഇതാ മുങ്ങാത്തൊരോടം ഏറുവാനുണ്ടേ മാടംഇനി ഈ മണ്ണ് നിന്നെ വരവേറ്റിടും, തെന്നൽ ഈണത്തിലാടും പാടും..ഇതുവഴി വന്നാട്ടെ പുതുമൊഴി ചൊന്നാട്ടെ ഇരവിനു മുമ്പെൻ പെണ്ണേഇതുവഴി വന്നാട്ടെ പുതുമൊഴി ചൊന്നാട്ടെ ഇരവിനു മുമ്പെൻ പെണ്ണേ....മണവും തേനുമായി മടിയിൽ മുത്തുമായി മലകൾക്കപ്പുറത്തെ കാറ്റുപാടിടുംമണവും തേനുമായി മടിയിൽ മുത്തുമായി മലകൾക്കപ്പുറത്തെ കാറ്റുപാടിടുംകൂടെ വായോ കൂട്ടുതായോകുറുനിറ കോതിത്തരാംദൂരെ ദൂരെ ആരുമോരാതെ ഊരുകൾ കാണാൻ പോകാം.കിഴക്കൊന്നു പൂക്കുമ്പം പടിഞ്ഞാറ് ചോക്കുമ്പം കഥ ചൊല്ലി കണ്ടുനിൽക്കാംകിളിക്കൊഞ്ചൽ കേൾക്കുമ്പം കുളിർ ചോല പാടുമ്പം കനവിന്റെ മാലകോർക്കാംമാമല മേലെ ഒരു കൈലേസുപോലെ മാരിവിൽ ആരോ നീർത്തിവിണ്ണറിയാതെ മുകിൽ പെണ്ണാളെറിഞ്ഞോ കണ്ണിലെ ഈറൻതോർത്തി..