മനമേ ആലോലം നീ പാറുന്നൂ ഓ ... ഓ ... കനവിൻ കൂടേറാൻ ഇന്നാരാരേ ഓ ... കണ്ണാടിച്ചില്ലേ നിന്നിൽ കാണാം എന്നെ ഈ കാണാക്കാറ്റിൻ പാട്ടായ് നീ ഓ ...
വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ തൂവൽ നിലാവായ് നീ ചേരവേ മനമേ ആലോലം നീ പാറുന്നു പാറുന്നോ
ഓ ... വിരൽപ്പൂവു മെല്ലെ ഇതൾ കോർത്ത നേരം നിറം ചൂടി മൗനം നിറഞ്ഞെന്തിനോ തളിർത്തെന്നലായെൻ വെയിൽ വേനലാറായ് വിളിക്കാതെ താനെ വിരുന്നെത്തി നീ ഉള്ളാലെ കാതോർത്ത നേരങ്ങളെ എൻ ചാരത്ത് വന്നെത്തിയെന്നോ നെഞ്ചാകെ ആനന്ദമേളങ്ങൾ: കേട്ടോ ഓ ....
മനമേ ആലോലം ഇന്നാരാരോ കനവിൻ കൂടേറും തൂമഞ്ഞായ് കണ്ണാടിച്ചില്ലേ നിന്നിൽ കാണാം എന്നെ ഈ കാണാക്കാറ്റിൻ പാട്ടായ് നീ ഓ ...
വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ തൂവൽ നിലാവായ് നീ ചേരവേ മനമേ ആലോലം നീ പാറുന്നു പാറുന്നോ