മന്ദാരമലരിൽ

Movie : ആനന്ദ് ശ്രീബാല (2024)
മന്ദാരമലരിൽ മഞ്ഞോല നെയ്യും
കുഞ്ഞോമലല നീ കുരുന്നേ
തീരാത്ത പകലിൻ നോവേന്തി നീറും
ഈ രാവിനൊളി നീ നിലാവേ
അറിയാതെ മൂളും അലിവാർന്ന ഗീതം
നിറയുന്നു നിന്നിൽ മകനേ
നിറമേഘ ജാലം ചിരിവാടി നിൽക്കേ
ഒരു സ്നേഹതീരം തണുവാർന്നിരിക്കേ
സുഖസാഗരം പോൽ തിര മൂടിയോ

പൊയ്പ്പോയ മഴയിൽ പാടാതെ അലയും
താരാട്ട് ശ്രുതി മീട്ടിയോ
ആലോലമുരുകും ആനന്ദഗാനം
ഈ നേരമിതൾ നീട്ടിയോ
പ്ലാവിലക്കുമ്പിളിൽ പാലോളിത്തിങ്കളിൻ
ചന്ദനം കോരാലോ
പാതിരാത്തെന്നലിൽ താമരത്തുമ്പിലെ
കുങ്കുമം തൊട്ടാൽ
ഇളവേനൽനിലാ തുളി വീഴും വരെ
തുണ ചേർന്നിരിക്കാം
Full Karaoke വേണോ? Click Here
YouTube PRO
മന്ദാരമലരിൽ | ആനന്ദ് ശ്രീബാല (2024)
Film:
ആനന്ദ് ശ്രീബാല (2024)
Music:
രഞ്ജിൻ രാജ് വർമ്മ
Lyricist:
രാജീവ് ഗോവിന്ദ്
Singers:
മൃദുല വാര്യർ