മറവികളേ പറയൂ

Movie : ബോഗയ്‌ൻവില്ല (2024)
മറവികളേ പറയൂ ...
കടലാസ്സുപൂ ഇതളിലിരിക്കും
സ്മരണകളാം മിഴിനീർത്തുമ്പികൾ

മുറിവുകളേ പറയൂ ...
ഈറൻ നിലാ മലർദീപനാളങ്ങൾ
നിഴലുകളിൽ നിന്നു വേർപെടുമോ

പേരറിയാൻ പരതുകയാണീ
പൂവുകൾതൻ ഇതളുകളിൽ
അറിയാ ലിപിയായ് മാറുന്നു ലോകം
പലതാായ് ചിതറി മായുന്നു രൂപം
ചുരുൾ നീരുന്നു മറുലോക-
മതിലോ തിരിയാ വരികൾ

പാഴിലകൾ നിറയുകയാണീ
പാതകളിൽ നടവഴിയിൽ
കാൽപ്പാടുകളെ മൂടുന്നു ചാരം
പറയാതകലെ പായുന്നു നേരം
മഴ തോരുന്നു തെളിയുന്നു
തളിരിൽ വെയിലിൻ സിരകൾ

മറവികളേ പറയൂ ...
കടലാസ്സുപൂ ഇതളിലിരിക്കും
സ്മരണകളാം മിഴിനീർത്തുമ്പികൾ

മുറിവുകളേ പറയൂ ...
ഈറൻ നിലാ മലർദീപനാളങ്ങൾ
നിഴലുകളിൽ നിന്നു വേർപെടുമോ
Full Karaoke വേണോ? Click Here
YouTube PRO
മറവികളേ പറയൂ | ബോഗയ്‌ൻവില്ല (2024)
Film:
ബോഗയ്‌ൻവില്ല (2024)
Music:
സുഷിൻ ശ്യാം
Lyricist:
റഫീക്ക് അഹമ്മദ്
Singers:
മധുവന്തി നാരായൺ