നാടായ നാടാകെ നാവേറു പാടും പോലേ പുതു പൂവായ പൂതോറും പൂമ്പാറ്റ പാറും പോലേ അക്കരെപ്പച്ചകണ്ടിക്കരെത്തത്തപോൽ; ഏതോ മനോരാജ്യസഞ്ചാരിപോൽ പോരിന് ചേകോര് പോമൊരു പോക്കുപോൽ തേൻ തേടി നായാടി കാടേറും പോൽ നാടായ നാടാകെ തേടാനിറങ്ങുന്നൂ നീ
ഓർക്കാതെ നിന്നുള്ളം കാളുന്നപോൽ ഏതോ ഇളംതെന്നൽ വീശുന്ന പോൽ കാലങ്ങൾ ദൂരത്തു താരാട്ടു മൂളുന്നപോൽ നാടോടിയെപ്പോലെ പാഞ്ഞീടുവോൻ കോമാളിയെപ്പോലെ കാഞ്ഞീടുവോൻ ആരോടുമല്ലാത്തൊരേകാന്തമാം വാക്കു നീ
എത്രയോ ദൂരത്ത് എങ്കിലും ചാരത്ത് ഏതോ കിനാവേറി നീങ്ങുംപോലേ ആരുമേ കാണാത്തോരത്ഭുതാകാശത്തെ ഏതോ നിലാവത്തു തേടുംപോലേ നാടായ നാടാകെ തേടാനിറങ്ങുന്നൂ നീ