നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ് നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ് ഞാനെഴുതും ചിത്രത്തിൽ നീ നല്ലോരു പെണ്ണ് ഞാനെഴുതും ചിത്രത്തിൽ നീ നല്ലോരു പെണ്ണ് മോഹമഷിത്തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയ് ചെറുതോണിപ്പാതയിലൂടെ പായുന്നെന്നുള്ള് നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
ചങ്ങാത്തമാകും നെല്ലിക്ക നമ്മൾ കല്ലുപ്പു ചേർത്തേ തിന്നൊരു കാലം മനച്ചോറ്റുപാത്രത്തിൽ അന്നേ മുതൽ മഴത്തുള്ളിയായ് നിന്നെ കാത്തില്ലേ ഞാൻ കളിമുറ്റങ്ങളിൽ ചിരിക്കൂട്ടാകുവാൻ ഒരു പൂമ്പാറ്റയായ് ചാരേ നീ
നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ് നാലുമണിപ്പൂവ് കണക്കെ വിരിഞ്ഞോരു കണ്ണ്
സാ സരിസരി സാരി സരിഗമഗരിസ സാ സരിസരി സാരി സരിഗമഗരിസ
ചില്ലിന്റെ ഗോലി പോലന്നു ലോകം കണ്മുന്നിലാകേ മിന്നുന്ന കാലം ഇളം തേൻ നിലാവിന്റെ മിട്ടായികൾ നുണഞ്ഞെത്ര ദൂരങ്ങൾ പോയില്ലേ നാം വെയിൽ ചായുന്നൊരാ വയലോരങ്ങളിൽ കതിർപാട്ടെന്നപോൽ ചുണ്ടിൽ നീ