നഗരമേ

Movie : ദി സീക്രട്ട് ഓഫ് വിമൻ (2025)
നഗരമേ തരിക നീ തിരികെയെൻ ഹൃദയം
നഗരമേ തരിക നീ തിരികെയെൻ പ്രണയം
ഉരുകുമെൻ ഉയിരിതാ നുകരുവാൻ പകരം
ഉരുകുമെൻ ഉയിരിതാ നുകരുവാൻ പകരം
നഗരമേ തരിക നീ തിരികെയെൻ പ്രണയം

പകലുകൾ ... വെയിലുകൾ
പകലുകൾ വെയിലുകൾ പല ഉരു വരികയായ്
പതിതനായ് കവലയിൽ വെറുതെ ഞാനിനിയും
തരികയെൻ അഭയം
തരികയെൻ പ്രണയം ... നഗരമേ ...
നഗരമേ തരിക നീ തിരികെയെൻ ഹൃദയം

ഇരവുകൾ ... നിഴലുകൾ ...
എഴുതുമീ ... വഴികളിൽ
ഇരവുകൾ നിഴലുകൾ എഴുതുമീ വഴികളിൽ
തിരികെടാ മനവുമായ് തിരയും ഞാനലയും
തരികയെൻ ഉദയം
തരികയെൻ ഉലകം ... നഗരമേ ...

നഗരമേ തരിക നീ തിരികെയെൻ പ്രണയം
തിരികയെൻ ഹൃദയം ... പ്രണയം ...
Full Karaoke വേണോ? Click Here
YouTube PRO
നഗരമേ | ദി സീക്രട്ട് ഓഫ് വിമൻ (2025)
Film:
ദി സീക്രട്ട് ഓഫ് വിമൻ (2025)
Music:
അനിൽ കൃഷ്ണ
Lyricist:
നിധീഷ് നടേരി
Singers:
ഷഹബാസ് അമൻ