നീ അറിയാതൊരു നാൾ

Movie : നാരായണീന്റെ മൂന്നാണ്മക്കൾ (2025)
നീ അറിയാതൊരു നാൾ
മിഴികളാം നദിതൻ മടിയിൽ
ഒരു കിനാവുപോൽ
ചുഴിയിൽ വീണുപോയി ഞാൻ
പ്രണയലോല നീ
മിഴി തുറന്നിടും വരെ

നീ അറിയാതൊരു നാൾ
മിഴികളാം നദിതൻ മടിയിൽ

കാർമുകിൽ നിറമാറിലായ്
ചായും മിന്നലായ്
വേനലിൽ പൊഴിയുന്നൊരു
ഈറൻ മാരിയായ്
ഏതോ മൂകമാം സ്മിതം
ചുണ്ടിൽ പൂത്തുവോ
തൂവൽപോലെ വാനിൽ നാം
ഉയരാൻ സമയം വരികയോ

നീ അറിയാതൊരു നാൾ
മിഴികളാം നദിതൻ മടിയിൽ
ഒരു കിനാവുപോൽ
ചുഴിയിൽ വീണുപോയി ഞാൻ
പ്രണയലോല നീ
മിഴി തുറന്നിടും വരെ

നീ അറിയാതൊരു നാൾ
മിഴികളാം നദിതൻ മടിയിൽ

ഏതോ മൂകമാം സ്മിതം
ചുണ്ടിൽ പൂത്തുവോ
തൂവൽപോലെ വാനിൽ നാം
ഉയരാൻ സമയം വരികയോ
Full Karaoke വേണോ? Click Here
YouTube PRO
നീ അറിയാതൊരു നാൾ | നാരായണീന്റെ മൂന്നാണ്മക്കൾ (2025)
Film:
നാരായണീന്റെ മൂന്നാണ്മക്കൾ (2025)
Music:
രാഹുൽ രാജ്
Lyricist:
റഫീക്ക് അഹമ്മദ്
Singers:
സുചിത് സുരേശൻ