നീയേ നെഞ്ചിൽ

Movie : മിണ്ടിയും പറഞ്ഞും (2025)
നീയേ നെഞ്ചിൽ
ഞാവൽച്ചുണ്ടാൽ
നീലം തൊടാൻ നേരമെന്തേ

വാതിൽ മുന്നിൽ
മേലേ നിന്നും
ആരോ മുകിൽ
നോവ് തൂകീ

മാരൻ വണ്ടായി
ഞാനോ ചെണ്ടായി
തേനെൻ ഇതൾവിരൽ നൽകേ
കോളങ്ങുണ്ടായി നീരമ്പായി
വീണ് നമ്മിൽ തുടലുകളായി

(നീയേ)

കനവുകളാൽ നാമെഴുതി വീശും
കവിതമാഞ്ഞീ നനവ് വീഴേ
മുറിവുകളാൽ ആ രതിമയൂരം
പുളയുകയായ് തീമഴയിലാഴെ

(നീയേ)

മഴവലയിൽ നീ തടവിലായാൽ
പിടയുമേ ഞാൻ ഇരുളിലാകെ
മഴയകലെ രാപ്പറവയായാൽ
തഴുകിടുമേ പൂവുടലിലേറേ

(നീയേ)
Full Karaoke വേണോ? Click Here
YouTube PRO
നീയേ നെഞ്ചിൽ | മിണ്ടിയും പറഞ്ഞും (2025)
Film:
മിണ്ടിയും പറഞ്ഞും (2025)
Music:
സൂരജ് എസ് കുറുപ്പ്
Lyricist:
സുജേഷ് ഹരി
Singers:
മൃദുല വാര്യർ സൂരജ് എസ് കുറുപ്പ് Raaga: ചാരുകേശി