പാതിരാവ് പൂക്കുന്നു മെല്ലെ

Movie : ഓ സിൻഡ്രേല (2023)
ഉം ... ഉം ...

പാതിരാവ് പൂക്കുന്നു മെല്ലെ
രാത്തിങ്കളിൻ ചുംബനത്താൽ
പാദരേണു തേടുന്ന നേരം
ആർദ്രമേതോ കേളീസ്വനങ്ങൾ

അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ
തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ

ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ
നിഴലും കവർന്നെടുത്താരോ
മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ
ഉലയും കിളിക്കൂട്ടിൽ ആരോ

ഒരു വെൺ ചിരാതിനരികെ
തിരയാതെ തിരയുന്നു കൺകൾ
പതിയെ നനഞ്ഞ രതിയിൽ
അലസം പതിഞ്ഞ വിരലാൽ
നടമാടും നീർച്ചുഴിയിൽ
അതിവേഗം തുഴയുകയോ
കനലാടും കാമനയിൽ
മദമോരും ഇതളോരം ഇവൾ

പാതിരാവ് പൂക്കുന്നു മെല്ലെ
രാത്തിങ്കളിൻ ചുംബനത്താൽ
പാദരേണു തേടുന്ന നേരം
ആർദ്രമേതോ കേളീസ്വനങ്ങൾ

അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൻ
തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ

ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ
നിഴലും കവർന്നെടുത്താരോ
മഴവിൽ നിറം ചാത്തുമീ മേഘദൂതിൽ
ഉലയും കിളിക്കൂട്ടിൽ ആരോ
Full Karaoke വേണോ? Click Here
YouTube PRO
പാതിരാവ് പൂക്കുന്നു മെല്ലെ | ഓ സിൻഡ്രേല (2023)
Film:
ഓ സിൻഡ്രേല (2023)
Music:
രാജ്കുമാർ രാധാകൃഷ്ണൻ
Lyricist:
അനൂപ് മേനോൻ
Singers:
വിജയ് യേശുദാസ്