പതിയെ ... പതിയെ ...

Movie : തോൽവി എഫ്.സി (2023)
ഉം ... ഉം ... ഉം ...

നിനവേ നീറും നിനവേ നിഴലായ് മാറുന്നുവോ
കനിയേ നീയെന്നരികെ പുതുതീരം പുൽകുന്നുവോ
ദൂരേ അങ്ങ് ദൂരേ കണ്ട താരം ചിരി തൂകയോ

ഉം ... ഉം ...

ഇനി നീലവായ് ഞാനരികെ
പതിയെ പതിയെ ഞാൻ
ശലഭമിഴിയിൽ അഴകായ് ഉണരും ഇതളായ്
പതിയെ പതിയെ നീ
ഉണരുമിതളിൻ അഴകായ് അലിയാൻ വരുമോ

പറയുവാൻ ആവോളം കാതിൽ മെല്ലെ
കരുതുന്നുവോ ഈ രാവിൻ കൂടെ നീ

ഇവിടൊരു പുലരി വിരിയവേ
അറിയവേ കുളിരവേ
വിടരുമീ ചിരിമൊഴികളിൽ
മലർ വിരിയവേ മധു പടരവേ
കിനാത്തൂവലായി

പതിയെ പതിയെ ഞാൻ
വിരിയും ചിറകായ് മാറവേ

ഉം ... ഉം ...
Full Karaoke വേണോ? Click Here
YouTube PRO
പതിയെ ... പതിയെ ... | തോൽവി എഫ്.സി (2023)
Film:
തോൽവി എഫ്.സി (2023)
Music:
സിജിൻ തോമസ്
Lyricist:
റിജിൻ ദേവസ്യ
Singers:
സൂരജ് സന്തോഷ് സിജിൻ തോമസ്