പെയ്നീർ പോലേ

Movie : ഒറ്റ (2023)
പെയ്നീർ പോലേ പെയ്നീർ പോലേ
വേനലിലെ മുറിപ്പാടുകളിൽ
വന്നു പെയ്തൊഴിയുന്നതിന്നാരോ
തേടി വരുന്നതുമാരോ

കാത്തിരിപ്പിൻ തിരി നേർത്തണഞ്ഞ്
നിഴൽ മേയുന്നൊരോർമ്മയായോ
കൂടൊഴിയേ കിളിത്തൂവലൊന്നിൽ
മുഖം ചേർക്കുന്ന വിങ്ങലുണ്ടോ
ദൂരെദൂരെ മുകിലാംബരത്തിൽ
്രന്നാ വഴി പോയതാരോ

പെയ്നീർ പോലേ പെയ്നീർ പോലേ
വേനലിലെ മുറിപ്പാടുകളിൽ
വന്നു പെയ്തൊഴിയുന്നതിന്നാരോ
തേടി വരുന്നതുമാരോ

വേർപിരിഞ്ഞൂ ഇണ ചേർന്നലിഞ്ഞൂ
കഥ നീളുമിപ്പാതയോരം
രാവുറങ്ങും വഴിയമ്പലങ്ങൾ
കഴിഞ്ഞാലൊരു വാതിലുണ്ടോ
ആർദ്രമായി അതിലോലമായി
അഴലാറ്റുന്നൊരോളമുണ്ടോ

പെയ്നീർ പോലേ പെയ്നീർ പോലേ
വേനലിലെ മുറിപ്പാടുകളിൽ
വന്നു പെയ്തൊഴിയുന്നതിന്നാരോ
തേടി വരുന്നതുമാരോ
Full Karaoke വേണോ? Click Here
YouTube PRO
പെയ്നീർ പോലേ | ഒറ്റ (2023)
Film:
ഒറ്റ (2023)
Music:
എം ജയചന്ദ്രൻ
Lyricist:
റഫീക്ക് അഹമ്മദ്
Singers:
പി ജയചന്ദ്രൻ ബെന്നി ദയാൽ