പൂമ്പൈതലേ ... കുഞ്ഞോമലേ ...ഉള്ളം തൊടും ആനന്ദമേപൂമ്പൈതലേ ... കുഞ്ഞോമലേ ...ഉള്ളം തൊടും ആനന്ദമേചിമ്മി വിടരും പൂമിഴിയിൽതിങ്കളുണരും ചന്തമാണോവിണ്ണിലരുളും ദേവതകൾതന്ന വരമാണോആലോലം ... ആലോലം ..നീ മാറിൽ ചാഞ്ചാട്ഞാനാകും തേരേറിനീ ലോകം നീളേ കാണ്രാവാകേ നിന്നോരം കുഞ്ഞുതിരിയായ് മിന്നാംഎള്ളോളം കണ്ണീരും ഉമ്മമഴയാൽ മൂടാംഓതാനായ് നാവോരം അക്ഷരലോകം നൽകാംകണ്ണിൽ നീ മായുമ്പോൾ അമ്മമനമായ് വിങ്ങാംനിന്റെ നിലാപ്പൊൻചിരിയിൽവീടറിഞ്ഞീ മണ്ണും സ്വർഗ്ഗംനിന്നൊലികൾ പിൻതുടരെഞാനും പുൽകീ ബാല്യംഎന്തിനി വേണം ഈ വാഴ്വിൻനിർവൃതിയാകാൻ നീയില്ലേആവോളം ജന്മങ്ങൾ തേടുന്നൂ നിന്നരികെ ... അരികെ ...ആലോലം ... ആലോലം ..നീ മാറിൽ ചാഞ്ചാട്ഞാനാകും തേരേറിനീ ലോകം നീളേ കാണ് ...ആലോലം ... ആലോലം ..നീ മാറിൽ ചാഞ്ചാട്ഞാനാകും തേരേറിനീ ലോകം നീളേ കാണ് ... കാണ്ആരിരോ ... ആരിരോ ...ആരിരോ ... ആരിരോ ...പൂമ്പൈതലേ ... കുഞ്ഞോമലേ ...ഉള്ളം തൊടും ആനന്ദമേ