കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം മറുനിനവായെന്നുള്ളിൽ തളിരോർമ്മകളിൽ ഒഴുകും പുഴയായ് നാമൊന്നായ് കുളിരലയായ് ചിരിനുരയായ് വാ
കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം കാണാൻ കൊതിക്കുന്നൂ കണ്ണായിരം പറയാൻ വിതുമ്പുന്നൂ പദമായിരം എന്നുള്ളിൽ
ഒരു ചിരിയാലെന്നിൽ നിറയുന്നു നീ അതിരെഴും ഹർഷത്തിൻ കടലായി ഞാൻ കിനാക്കൾ തുഴയും പായ്‌വഞ്ചിയേറി കടലലമേലേറും കനവായി വാ എൻ മനതാരിൽ അനുമാത്രകളിൽ നിറയും മകരന്ദമായെന്നിൽ നറുമലരുകൾ വിരിയിക്കാൻ വാ