താരകം

Movie : സർക്കീട്ട് (2025)
ആ ...
അപൂർണമാം കിനാവു മാഞ്ഞുവോ
അപാരനീലരാവൊടുങ്ങിയോ
വിദൂരമാം ദിഗന്തരാശിയിൽ
പിരിഞ്ഞുപോയ താരകങ്ങളേ

ഏ ...
മൂകാർദ്രവാനമേ നീ കണ്ടുവോ
അനാഥരാം ഒരുവരെ?
നീ കണ്ടുവോ?
ആകാശഗംഗതൻ ആഴങ്ങളിൽ
കെടും വെറും നാളങ്ങളേ

കൂട്ടുകാരവർക്കു നിൻ
വീട്ടുവാതിലല്പനാൾ
പാടേ തുറന്നിട്ടുവോ, വെണ്മേഘമേ?
ആ മുകിൽത്തണൽ വരും
കിനാവുപെയ്തൊടുങ്ങവേ
Full Karaoke വേണോ? Click Here
YouTube PRO
താരകം | സർക്കീട്ട് (2025)
Film:
സർക്കീട്ട് (2025)
Music:
ഗോവിന്ദ് വസന്ത
Lyricist:
അൻവർ അലി
Singers:
ഷഹബാസ് അമൻ