ഉലകം നീയേ

Movie : പകലും പാതിരാവും (2023)
ഉലകം നീയേ
ഉയിരും നീയേ
ഉറവാകേയും
നീ നാഥനേ

ഉദയം നീയേ
ഉരുവും നീയേ
ഉലയാതേറാൻ
നീ യേശുവേ

ആരും കാണാതെ ഞാൻ
നീറും തീവേനലിൽ
വീഴും തൂമാരി നീയാകണേ

അൾത്താരയിൽ
ചൊരിഞ്ഞ സ്നേഹമാം
പ്രകാശമേ നാഥാ

ഉൾത്താരിലായ്
പിടഞ്ഞ വേളയിൽ
പ്രതീക്ഷയായ് ദേവാ

നീ വരുമ്പോൾ പാതയിൽ
നോവിടങ്ങൾ തൂവലായ്
നീ തരുന്നീ ജീവനിൽ
ആമയങ്ങൾ ദൂരെയായ്

ആശ്രിതനാമെൻ
കരളിലൊന്നാകെ നീ നിറഞ്ഞൂ
താതനായ്
പുണരൂ സദാ
പിതാവുടയോനെ
ഇടറുമെൻ നെഞ്ചിൽ
കാവലായ്
Full Karaoke വേണോ? Click Here
YouTube PRO
ഉലകം നീയേ | പകലും പാതിരാവും (2023)
Film:
പകലും പാതിരാവും (2023)
Music:
സ്റ്റീഫൻ ദേവസ്സി
Lyricist:
സുജേഷ് ഹരി
Singers:
വിജയ് യേശുദാസ്