വെള്ളിമേഘത്തേരിലേറി

Movie : KL.58 S-4330 ഒറ്റയാൻ (2023)
വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ...

ഒരു പ്രേമഹാരം ഇന്നു നീയീ

മാനസങ്ങൾക്കായ് നേ|രൂ...

പുതുജീവിതം ഇഴ പാകിടും

ആഘോഷരാവാണിത്....

(വെള്ളിമേഘ )

മിഴിയും മിഴിയും പലതും മൊഴിയും

ഹൃദയം നിറയെ പ്രണയം വഴിയും രാവാണേ...

ചൊടിയിൽ വിടരും കനവിന്നിതളിൽ പടരും മധുരം നുണയാം ഇന്നാരും കാണാതെ...

ആനന്ദം തിരതല്ലും ഈ വേദിയിൽ ...

ആടാനും പാടാനും നീ കൂടെവാ...

(വെള്ളി മേഘ )

മലരും ചുഴിയും വ്യഥതന്നിരുളും ഇനിയീ വഴിയിൽ നിറയെ നിങ്ങൾ കണ്ടാലും ..

മനവും തനുവും ശ്രുതിയും ലയവും ഇഴ ചേർന്നുയിരായ്

മരണം വരെയും വാഴേണം..

ആശംസാ പുഷ്പങ്ങൾ നൽകുന്നിതാ..

ആശിസ്സും നേരുന്നിതാ...

(വെള്ളി മേഘ ..)
Full Karaoke വേണോ? Click Here
YouTube PRO
വെള്ളിമേഘത്തേരിലേറി | KL.58 S-4330 ഒറ്റയാൻ (2023)
Film:
KL.58 S-4330 ഒറ്റയാൻ (2023)
Music:
അനൂജ് അനിരുദ്ധൻ
Lyricist:
സുനിൽ കല്ലൂർ
Singers:
അഫ്സൽ റെജിയ