വെണ്ണിലാവു പോലെ മിന്നി നിന്നു നീ കണ്ണിലായിരം കിനാക്കൾ തന്നു നീ നിന്നെ നോക്കി നിന്ന നേരമത്രയും ഉള്ളിലമ്പു കൊണ്ട പോലെ നിന്നു ഞാൻ

ഇരവിലും പകലിലും നിൻ മുഖം എൻറെ ഉള്ളിലായി വന്നിതാ പതിവിലും മധുരമായ് നിൻ സ്വരം എൻറെ കാതിലായ് കേട്ടു ഞാൻ നീ വരുന്ന വഴിയിൽ കാത്തുനിന്നു ഞാൻ നിൻറെ വാക്കിനായി കാത്തിരുന്നു ഞാൻ ആരും കണ്ടിടാതെ എന്നിലായി നീ മെല്ലെ എൻറെതെന്ന് കാതിലോതുമോ
മറയുന്നെങ്ങോ ഒന്നും പിന്നിലോട്ടു നോക്കാതൊരാൾ നിറയുന്നിന്നും നിൻറെ ഉള്ളു കണ്ട് നൊന്തു പോയതായ് മറയുന്നെങ്ങോ ഒന്നും പിന്നിലോട്ടു നോക്കാതൊരാൾ നിറയുന്നിന്നും നിൻറെ ഉള്ളു കണ്ട് നൊന്തു പോയതായ്
മേഘമായിരുന്നു നീ സൂര്യനായി വന്നു ഞാൻ ഞാനടുത്തു വന്ന നേരം എങ്ങു ദൂരെ മാഞ്ഞുവോ മേഘമായിരുന്നു നീ സൂര്യനായി വന്നു ഞാൻ ഞാനടുത്തു വന്ന നേരം എങ്ങു ദൂരെ മാഞ്ഞുവോ കണ്മണീ ... ചൊല്ലു നീ ... കണ്മണീ ... ചൊല്ലു നീയെൻ കണ്മണീ