യാനങ്ങൾ

Movie : ആസാദി (2025)
യാനങ്ങൾ തീരാതേ
തീരങ്ങൾ കാണാതേ

വഴികൾ പരൽ
പൊഴിയാം തണൽ
ഈ വീധിയിൽ കൂടെ ഞാൻ നിഴലായ്

യാമങ്ങൾ മായാതേ
വാനങ്ങൾ തോരാതേ
മിഴികൾ കടൽ തഴുകാം വിരൽ
ഈ രാവിലും കൂടെ ഞാൻ നിനവായ്

കാലങ്ങളേ കാലങ്ങളാൽ
എരിഞ്ഞതാണീ മോഹം
മോഹങ്ങളേ മോഹങ്ങളാൽ
ഉതിർന്നതാണീ ലോകം

ഇരുളേറുമ്പോൾ
ഈ നോവെല്ലാം ആളുന്ന
നാളങ്ങൾ ആഴങ്ങളായ് നീ ....

നിറയുമീറൻ കാടുകൾ
നിറനിരയ്ക്കായ് പൂവുകൾ
പൊഴിയുമോരോ പൂവിലും
ഋതു തീരാതെ വീഴുന്ന
മോഹങ്ങളായ് നീ ...

മൊഴിയുമോരോ വാക്കിലും
തെളിയുമോരോ നോക്കിലും
അറിയൂ നീയെൻ നോവിലും
കഥ തീരാതെ പെയ്യുന്ന
പേമാരിയായ് നീ ...

പാതിവെയിലിൽ പാതിമഴയിൽ
നീലനിലാ വാനങ്ങൾപോലേ
പാതിവഴിയിൽപാതി നിനവാകുന്ന
മൗനങ്ങൾ ഈണങ്ങളായീ

ദൂരെ ഇരവായ് രാവും കനിവായ്
നേരം അണയാനായി മുന്നിൽ
രാവും പകലായ് നോവും ചിരിയായ്
നീയും  ഇന്ന് മായാതെ മുന്നിൽ
യാമങ്ങൾ ദൂരെ മായേ

കാലങ്ങളേ കാലങ്ങളാൽ
എരിഞ്ഞതാണീ മോഹം
മോഹങ്ങളേ മോഹങ്ങളാൽ
ഉതിർന്നതാണീ ലോകം

ഇരുളേറുമ്പോൾ
ഈ നോവെല്ലാം ആളുന്ന
നാളങ്ങൾ ആഴങ്ങളായ് നീ ....
Full Karaoke വേണോ? Click Here
YouTube PRO
യാനങ്ങൾ | ആസാദി (2025)
Film:
ആസാദി (2025)
Music:
വരുൺ ഉണ്ണി
Lyricist:
സോഹ സുക്കു
Singers:
സിയാ ഉൾ ഹഖ്